Web Desk

June 17, 2020, 7:21 pm

ഓൺലൈൻ റമ്മി കളി; നഷ്ടമാകുന്നത് പണം മാത്രമല്ല, ജീവിതവും; ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ പങ്കു വെച്ച് ഇരകൾ

Janayugom Online

ലോക് ഡൗണിൽ പലരും വീടുകളിൽ ഒതുങ്ങി കൂടിയപ്പോൾ നിരവധി ഓൺലൈൻ കളികളും രൂപപ്പെട്ടു. അത്തരത്തിലുള്ള ഒരു ഓൺലൈൻ ഗെയിംമാണ് റമ്മി. ഓൺലൈൻ റമ്മി കളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, പലരുടെയും ജീവിതവും കൂടിയാണ്. റമ്മി കളിയിലൂടെ ചതികുഴിയിലകപ്പെട്ടത് നിരവധി പേരാണ്. കോഴിക്കോട്ടുള്ള 23 കാരൻ റമ്മി കളിയുടെ മായിക ലോകത്താണ്. മറ്റൊന്നും അയാൾ അറിയുന്നില്ല. ഭർത്താവിന്റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം.

റമ്മി കളിയിലൂടെ ജീവിതം കൈവിടുന്നുവെന്ന് അറിയുന്നുണ്ടായിരുന്നു. എന്നാൽ റമ്മി കളിയിലൂടെ തന്നെ ജീവിതം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ചെറുപ്പക്കാർ.കളിയിൽ നിന്ന് കരകയറാൻ കളിയുടെയും കഞ്ചാവിന്റെയും ലഹരി അനുവദിച്ചില്ല. വിഭ്രാന്തിയുടെ മൂർത്താവസ്ഥയിൽ കൂലിപ്പണിക്കാരനായ അച്ഛനേയും കിടപ്പുരോഗിയായ അമ്മയേയും മർദ്ദിക്കുന്നതിൽ വരെ കാര്യങ്ങളെത്തിയെന്ന് ചെറുപ്പക്കാരന്‍ തുറന്നു പറയുന്നു.

സമ്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭ‍ർത്താവിന്‍റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്‍റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്.

ENGLISH SUMMARY: online rum­my game destroys fam­i­ly life

YOU MAY ALSO LIKE THIS VIDEO