Web Desk

തിരുവനന്തപുരം

January 02, 2021, 3:42 pm

ഓണ്‍ലൈൻ റമ്മി കളിച്ച് 21 ലക്ഷം കടം; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

Janayugom Online

ഓണ്‍ലെെനായി റമ്മി കളിച്ച് 21 ലക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കുറ്റിച്ചാല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ചത്. ഡിസംബര്‍ 31 ന് ആണ് വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന വിനീത് ഒരു വര്‍ഷമായി ഓണ്‍ലെെന്‍ റമ്മികളിയ്ക്ക് അടിമയായിരുന്നു. ഇദ്ദേഹത്തിന് പല തവണയായി 21 ലക്ഷം രൂപ നഷ്ടമായി. പലതവണയായി സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നുവരെ വിനീത് പണം ശേഖരിച്ച് റമ്മി കളിച്ചു. പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാലത്താണ് വിനീത് റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത് തന്നെ. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു.   നിൽക്കക്കള്ളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. പിന്നീട് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നങ്കിലും വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

ENGLISH SUMMARY: online rum­my play man suicide

YOU MAY ALSO LIKE THIS VIDEO