മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വനിതാ ഏജന്റ് അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കസലായിക്കകം വീട്ടിൽ സീന (സുഹ്റ നസീർ) ആണ് അറസ്റ്റിലായത്. മലപ്പുറം കേന്ദ്രീകരിച്ചാണു സീന കൂടുതലും പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വാട്സാപ്പിൽ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് സീന പെൺകുട്ടിയുടെ ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തത്. ഇവരിൽ ചിലർ സീനയുടെ സഹായത്തോടെ പലപ്പോഴും പീഡിപ്പിച്ചതായി പെൺകുട്ടി പരാതിപ്പെട്ടിരുന്നു. മണ്ണാർക്കാട്ടേക്കു കൂട്ടിക്കൊണ്ടുപോയി പലർക്കും കാഴ്ചവയ്ക്കുന്നതിനിടെ പെൺകുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് സീന കടന്നുകളയുകയായിരുന്നു.
ചാലക്കുടിയിൽ ഡോക്ടർമാരും മറ്റു പ്രമുഖരും താമസിക്കുന്ന ഭാഗത്ത് വാടകയ്ക്കു താമസിച്ച് ഹോം നഴ്സിങ് ഏജന്റെന്ന വ്യാജേനയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. സീനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ‘ചങ്ങാതീസ് 123’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിൽ ഒട്ടേറെ പേർ ഇവരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഓൺലൈനിൽ പ്രത്യേക സൈറ്റിൽ തിരഞ്ഞാൽ ലഭിക്കുന്ന സീനയെ പോലെയുള്ള ഏജന്റുമാരുടെ പക്കൽ ധാരാളം പെൺകുട്ടികളുടെ വിവരങ്ങൾ ഉള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.
സംസ്ഥാനത്തുടനീളം ഓൺലൈൻ പെൺവാണിഭം വ്യാപിക്കുന്നതായി പരാതികൾ പൊലീസിനു ലഭിച്ചിരുന്നു. മുൻപു പിടിയിലായ വനിതാ ഏജന്റുമാരിൽ നിന്നും ധാരാളം പെൺകുട്ടികളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതു സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
English Summary: online s e x racket women arrest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.