Janayugom Online
online taxi

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Web Desk
Posted on March 18, 2018, 2:40 pm

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതലാണ് ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ഡ്രൈവര്‍മാരാണ് സമര രംഗത്ത്.

മാനേജ്മെന്‍റ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്. ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.