January 28, 2023 Saturday

ഓൺലൈൻ ടാക്സി തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി

Janayugom Webdesk
കൊച്ചി :
April 15, 2020 5:07 pm

ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം ഓൺലൈൻ ടാക്സി തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി.വളരെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തിയിരുന്ന ജനങ്ങളുടെ നിത്യ ജീവിതത്തിലെ ഭാഗമായി മാറി കഴിഞ്ഞ ഈ മേഖലയിലെ തൊഴിലാളികളും കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ് ഓൺലൈൻ ടാക്സി കമ്പനികളുടെ ഭാഗത്തുനിന്ന് തൊഴിലാളികളെ സഹായിക്കുന്ന തരത്തിൽ യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലതൊഴിലാളികൾക്ക് അനൂകൂല്യങ്ങൾ നൽകുന്നതായി മാധ്യമങ്ങളിൽ വാർത്ത നൽകിയ ശേഷം  വഞ്ചിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.കമ്പനികൾ പ്രഖാപിച്ചിട്ടുള്ള  ആനുകൂല്യങ്ങൾക്കുള്ള മാനദണ്ഡങ്ങൾ എന്തെന്നോ ഈ സഹായം എങ്ങനെ ലഭിക്കും എന്ന് സാധാരണക്കാരായ തൊഴിലാളികൾക്ക് യാതൊരു അറിവുമില്ല.ഒരു ട്രിപ്പിൽ നിന്നും അതിൻറെ 26% കമ്മീഷനായി കൊണ്ടുപോയിരുന്ന കമ്പനികൾഅതിൻറെ ഒരു ശതമാനമെങ്കിലും തിരികെ  നൽകിയാൽ വലിയൊരു സഹായം ആകുമെന്ന് തൊഴിലാളികൾ പറയുന്നു .വിവിധ കമ്പനികൾക്കായി 5000 ലധികം ഡ്രൈവർമാരാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്.പക്ഷേ കമ്പനികളുടെ ഭാഗത്തു നിഷേധാത്മകമായ നിലപാടാണ് ഇപ്പോഴുമുള്ളത്.കുറെ കാലങ്ങളായി ഈ മേഖലയാകെ തകർച്ചയുടെ വക്കിലാണ്.വളരെ കുറഞ്ഞ നിരക്കും ഭീമമായ കമ്മീഷനും ഈ മേഖലയാകെ ആകെ തകർത്തൂ.

വാഹന വായ്പ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യത തൊഴിലാളികളിൽ ഭൂരിപക്ഷത്തിനുണ്ട്.ഓൺലൈൻ ടാക്സി മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്തതിനാൽ സർക്കാരിൻറെ ഭാഗത്ത് നിന്നുള്ള സഹായം ലഭിക്കാനുള്ള സാധ്യതയും ഇല്ല.കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ എല്ലാം തന്നെ ഓൺലൈൻ ടാക്സികൾ സർവീസ് നടത്തുന്നുണ്ട് ഏകദേശം ഇരുപതിനായിരത്തോളം  തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്.മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും പല വാഹന വായ്പ കമ്പനികളും അതിന് തയ്യാറാകാതെ തൊഴിലാളികളെ വിളിച്ചു വായ്പ തിരിച്ചടക്കണം എന്ന നിലയിൽഭീഷണിപ്പെടുത്തുന്നു.ഓൺലൈൻ ടാക്സി ഇ കമ്പനികളുടെ ഭാഗത്തുനിന്നും സർക്കാരിൻറെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ  ആത്മഹത്യയുടെ വക്കിൽ നിന്ന് ഓൺലൈൻ ടാക്സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഒരു നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ.പലിശയില്ലാതെ വായ്പയുടെ രൂപത്തിലെങ്കിലും എല്ലാ തൊഴിലാളികൾക്കും   സാമ്പത്തിക സഹായം നൽകാൻ ഈ ഓൺലൈൻ ടാക്സി കമ്പനികൾ തയ്യാറാകണ മെന്ന്  സെൽഫ് എംപ്ലോയിഡ് ഡ്രൈവേഴ്സ് യൂണിയൻ (എഐടിയുസി)  പ്രസിഡന്റ്  വി എസ് സുനിൽകുമാർ ‚സെക്രട്ടറി ജി .ദാസ്എന്നിവർ ആവശ്യപ്പെട്ടു.

ENGLISH SUMMARY: Online taxi work­er­s’lives have been miserable
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.