പ്രതിമാസം വീട്ടിലിരുന്ന് സമ്പാദിക്കുന്നത് നാലരലക്ഷം രൂപ; സത്യാവസ്ഥ വെളിപ്പെടുത്തി ബീനാ ആന്റണി

Web Desk
Posted on July 08, 2019, 9:16 pm

പ്രതിമാസം നാലര ലക്ഷം രൂപ വീട്ടിലിരുന്നു സമ്പാദിക്കാമെന്ന പരസ്യം കണ്ടവര്‍ ഞെട്ടി. ജോലി പോയി വീട്ടിലിരിക്കുന്ന വീട്ടമ്മ- നടി ബീനാ ആന്റണിയായിരുന്നു. സിനിമാ-സീരിയല്‍ രംഗത്ത് സജീവ സാന്നിദ്ധ്യമായ ബീനാ ആന്റണിയുടെ പേര് ദുരുപയോഗം ചെയ്താണ് ഒരു ഓണ്‍ലൈന്‍ സൈറ്റ് തട്ടിപ്പ് നടത്തിയത്.

beena-antony

‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്.

job-fraud

കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്‌സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്‌സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

job-house-wife

എന്നാല്‍ താനുമായി പ്രസ്തുത ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് ബീനാ ആന്റണി ഇപ്പോള്‍. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി.