29 March 2024, Friday

പൊലീസുകാരില്‍ 10.5 ശതമാനം മാത്രം വനിതകള്‍

Janayugom Webdesk
July 8, 2022 10:46 pm

രാജ്യത്തെ മൊത്തം പൊലീസ് സേനയില്‍ 10.5 ശതമാനം മാത്രമാണ് സ്ത്രീകളെന്ന് പഠനം. പൊലീസ് സേനകളില്‍ മൊത്തം അംഗങ്ങളുടെ എണ്ണം സമീപകാലത്ത് ഉയര്‍ന്നപ്പോഴും വനിതാ പ്രാതിനിധ്യം കുറഞ്ഞ നിലയില്‍ തുടരുകയാണ്.
മൂന്നിലൊന്ന് വനിതാ പൊലീസ് സ്റ്റേഷനുകളില്‍ മാത്രമാണ് സിസിടിവി കാമറകളുള്ളതെന്നും ടാറ്റാ ട്രസ്റ്റ്സ്, കോമണ്‍ കോസ്, സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് തയാറാക്കിയ ഇന്ത്യാ ജസ്റ്റിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരി വരെ രാജ്യത്തെ 41 ശതമാനം പൊലീസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കായി ഹെല്‍പ്പ് ഡെസ്കുകള്‍ ഉണ്ടായിരുന്നില്ല. 14 സംസ്ഥാനങ്ങളില്‍ മാത്രമാണ് എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
സേനയിലെ വനിതാ പ്രാതിനിധ്യം, റിക്രൂട്ട്മെന്റിലെ കൃത്യത, എസ്‌സി, എസ്‌ടി, ഒബിസി നിയമനങ്ങള്‍ എന്നിവയില്‍ മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തിയിട്ടുണ്ട്. വിവിധ പൊലീസ് സേനകളിലായി 5.62 ലക്ഷം ഒഴിവുകള്‍ നിലനില്‍ക്കുന്നു.
പൊലീസ് സേനയുടെ ആധുനികവല്ക്കരണത്തിനായി അനുവദിച്ച ഫണ്ടിലും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് സേനയില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം ഉണ്ടെങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള മൊത്തം സേനയില്‍ 10.5 ശതമാനം മാത്രമാണ് വനിതകള്‍. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് അഞ്ച് ശതമാനമോ അതില്‍ കുറവോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Only 10.5 per­cent of police offi­cers are women

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.