Web Desk

പ​ത്ത​നം​തി​ട്ട

October 28, 2020, 3:07 pm

ശബരിമല: പ്രതിദിനം 1000 തീര്‍ഥാടകര്‍ മാത്രം; ദേവസ്വം ബോര്‍ഡിന്റെ ആവിശ്യം തള്ളി

Janayugom Online

ശബരിമലയില്‍ പ്രതിദിനം പതിനായിരം തീര്‍ഥാടകരെ പ്രവേശിപ്പിക്കണമെന്നുള്ള ദേവസ്വം ബോര്‍ഡിന്റെ ആവിശ്യം തള്ളി. ചീഫ് സെക്രട്ടറിതല സമിതിയാണ് ആവിശ്യം തള്ളിയത്. ആയിരം തീര്‍ഥാടകരെ മാത്രം ഒരു ദിവസം അനുവദിക്കുകയെന്നും സീസണ്‍ ആരംഭിച്ചതിന് ശേഷം മറ്റ് സ്ഥിതിഗതികള്‍ വിലയിരുത്തിയ തീരുമാനമെടുക്കുമെന്ന് യോഗത്തില്‍ ധാരണയായി. 

തീര്‍ഥാടന ദിവസങ്ങളില്‍ ആയിരം ആളുകളെയും വിശേഷ ദിവസങ്ങളില്‍ അയ്യായിരം പേരെയും വാരാന്ത്യങ്ങളില്‍ രണ്ടായിരം പേരെയും അനുവദിക്കണമെന്ന ആവിശ്യമാണ് തള്ളിയത്. തീര്‍ഥാടനത്തിനായി 60 കോടിയോളം രൂപ മുടക്കിയതായും ഇത് തീര്‍ഥാടകര്‍ എത്താതെ ഇരുന്നാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാടക്കുമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. നിലവില്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകര്‍ കൈയില്‍ കരുതണം. 

ENGLISH SUMMARY:Only 1000 pil­grims in shabari­mala, deva­som board demand rejected
You may also like this video