കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകൾ പൊളിക്കാന്‍ ഇനി 20 ദിവസം മാത്രം ബാക്കി. ഫ്‌ലാറ്റുകളില്‍ അടുത്തയാഴ്ച മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. എന്നാല്‍ ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച് വ്യക്തത വരാത്തതിന്റെ ആശങ്കയിലാണ് സമീപവാസികള്‍.
ജനുവരി 11 നും 12 നുമാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുക. ജനുവരി 11ന് ആല്‍ഫ രണ്ട് ടവറുകള്‍, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോള്‍ഡന്‍ കായലോരം, ജയിന്‍ ഫ്‌ലാറ്റുകളാണ് പൊളിക്കുക. മൂന്നാം തീയതി മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങും. ഫ്‌ലാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയ്യാറാക്കിയ ദ്വാരങ്ങളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുക. നാല് ഫ്‌ലാറ്റുകളിലെ അഞ്ച് ടവറുകളിലായി സ്‌ഫോടനം നടത്താന്‍ 1600 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാകും ഉപയോഗിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദഗ്ദ്ധ സംഘം വെള്ളി, ശനി ദിവസങ്ങളിലായി മരടിലെത്തും.
പൊളിക്കുന്നതിനുള്ള നടപടികള്‍ കൃത്യമായി പോകുമ്പോഴും സമീപവാസികള്‍ വലിയ ആശങ്കയിലാണ്. ഫ്‌ലാറ്റുകളുടെ ചുമരുകള്‍ പൊളിച്ചുതുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളല്‍ വീണു. പൂര്‍ണ്ണമായും പൊളിച്ചുനീക്കുമ്പോള്‍ വലിയ നാശനഷ്ടമുണ്ടാകുമെന്ന പേടി ഇവര്‍ക്കുണ്ട്. വീടുകളുടെ കാലപ്പഴക്കം കണക്കാക്കി ഇന്‍ഷുറന്‍സ് തുക നല്‍കിയാല്‍ അത് കുറഞ്ഞ് പോകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. പരിഹാരമുണ്ടാക്കാമെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.