ഇന്ത്യയില്‍ മാസ്ക് ധരിക്കുന്നത് 44 ശതമാനം പേര്‍ മാത്രം

Web Desk

ന്യൂഡൽഹി

Posted on September 24, 2020, 5:19 pm

ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. 10 സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ കോവിഡ് കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ്  രൂക്ഷമായി തുടരുമ്പോഴും പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ രാജ്യത്ത് തകൃതിയായി തന്നെ നടക്കുന്നുമുണ്ട്. എന്നിട്ടും ഇന്ത്യയില്‍ 44 ശതമാനം പേര്‍ മാത്രമാണ് മാസ്ക് ധരിക്കുന്നത് എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാസ്ക് ധരിക്കുന്നതിലൂടെ  കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നിരിക്കെയാണ് 66 ശതമാനം പേര്‍ മാസ്ക് ധരിക്കിലെന്ന പഠനം പുറത്തുവരുന്നത്. ഇന്ത്യയിലെ 18 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

മാസ്ക് ധരിക്കാത്തവരില്‍ 50 ശതമാനം പേരും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടാണ്. 44 ശതമാനം പേര്‍ അസ്വസ്ഥയും അസൗകര്യം കണക്കിലെടുത്തും. ബാക്കിയുള്ളവര്‍ സാമൂഹിക അകലം മാത്രം പാലിച്ചാല്‍ മതിയെന്ന മിഥ്യധാരണകൊണ്ടാണെന്നും പഠനം പറയുന്നു.

മാസ്ക് ധരിക്കുന്നവരില്‍ 73 ശതമാനം പേര്‍ മാത്രമാണ് കൃത്യമായി വായും മൂക്കും മൂടുന്ന വിധത്തില്‍ മാസ്ക് വെക്കുന്നത്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളാണ് കൃത്യമായി മാസ്ക് ധരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

Eng­lish sum­ma­ry: only 44 per­cent indi­ans are wear­ing mask

You may also like this video: