ബിഹാറില്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുന്‍പ് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. പഞ്ചിമ ചമ്പാരന്‍ ജില്ലയിലെ വിദൂരയിയാണ് സംഭവം നടന്നത്. കിടപ്പുമുറിയിലാണ് യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്യാംജിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ ഗ്രിതി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഗ്രിതി ദേവ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.
സംഭവ ദിവസം തന്റെ മുറിയില്‍ മാസ്ക് ധരിച്ച രണ്ടുപേര്‍ കയറയിരുന്നുവെന്നും. മുഖത്ത് എന്തോ തളക്കിയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നാണ് ഗ്രിതി പറയുന്നു. മുറിയില്‍ നിന്ന് ഒരു ശബ്ദവും കേട്ടിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം സംഭവുമായി മറ്റാര്‍ക്കൊക്കെ പങ്കുപണ്ടെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഗ്രിതിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ENGLISH SUMMARY:Only a week after marriage; Woman beheads husband
You may also like this video