
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂവെന്ന് നിര്‍ദേശം.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി, ദീപാവലിക്ക് ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലുള്ള രണ്ട് മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു.
കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.