കണ്ണൂരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു . സമ്പർക്കം വഴിയാണ് ഇയാൾക്ക് രോഗം വന്നത്.സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് രോഗം ഭേദമായി.കാസർഗോഡ് 4 പേർക്കും, കോഴിക്കോട് 2 പേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായത്.ഒരു ലക്ഷത്തിൽ താഴെയാണ് സംസ്ഥാത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം.
രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ 213 പേർക്കാണ് രോഗം മാറിയത്.സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ നാളെ ചേരുന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇന്നും കേന്ദ്രം പറഞ്ഞില്ലെന്നും ഇത് ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.വിദേശ രാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യത്തിന് മറുപടി ലഭിച്ചതായി മുഖ്യമന്ത്രി. യൂഎഇയിൽ നിരീക്ഷണത്തിലുള്ള പ്രവാസികളെ പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. അവിടുത്തെ അംബാസിഡറും ഭരണകൂടവുമായി നോർക്ക നിരന്തരം ബന്ധപ്പെടുന്നുണ്ട്.
UPDATING…
ENGLISH SUMMARY: only one person report covid in Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.