ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ച വായുഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചത് ഏഴ് രാജ്യങ്ങള്‍ മാത്രം. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബഹാമാസ്, ബാര്‍ബഡോസ്, ഗ്രനാഡ, എസ്റ്റോണിയ, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് പിഎം 2.5 ന്റെ അളവ് പരിമിതപ്പെടുത്തി വായു ഗുണനിലവാരം മെച്ചപ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ വായു ഗുണനിലവാര സൂചിക പ്രതിവര്‍ഷം ശരാശരി ഒരു ക്യുബിക് മീറ്ററില്‍ അഞ്ച് മൈക്രോഗ്രാം കടന്നിട്ടില്ലെന്ന് ഐക്യുഎയര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുള്‍പ്പെടെ ഏറ്റവും മലിനമായ ചദ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, കോംഗോ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ പിഎം2.5 മാനദണ്ഡങ്ങളുടെ പത്തിരട്ടിയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ചദില്‍ ഇത് 18 ഇരട്ടിയോളമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.