സ്വര്‍ണ്ണപ്പതക്കം വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ സസ്യഭുക്കുകളെന്ന് സര്‍വകലാശാല

Web Desk
Posted on November 10, 2017, 11:07 pm

പൂനെ: മദ്യ‑മാംസ സേവ ഇല്ലാത്തവര്‍ക്ക് മാത്രമെ സ്വര്‍ണപ്പത്തകത്തിന് അര്‍ഹതയുള്ളുവെന്ന് ഇന്ത്യയുടെ ആദ്യത്തെ അധ്യാപികയുടെ നാമധേയത്തിലുള്ള സാവിത്രിബായി ഫുലെ സര്‍വകലാശാലയുടെ റൂള്‍ ബുക്ക്.

ഗോള്‍ഡ് മെഡലിന് അര്‍ഹതയുള്ളവര്‍ പാലിച്ചിരിക്കേണ്ട 10 നിയമങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിട്ടിരിക്കുന്നത് ലോക്‌സത്ത എന്ന മാധ്യമമാണ്.
ചില നല്ല കാര്യങ്ങള്‍ ഇതില്‍ പറയുന്നുവെങ്കിലും ഇത്തരം ചില പരാമര്‍ശങ്ങള്‍ നിലവില്‍ വിവാദമുയര്‍ത്താന്‍ പോന്നവയാണ്. മാംസാഹാരത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഈ നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പോലും തിരിച്ചടിയായിരിക്കുന്നത്.
അതേസമയം കോളജിന്റെ ഈ നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

പഠനമികവാണ് സ്വര്‍ണ്ണപ്പതക്കം പോലെയുള്ള അംഗീകാരങ്ങള്‍ ലഭിക്കാന്‍ ആധാരമെന്നിരിക്കെ അവനവന്‍റെ ഭക്ഷണ സ്വാതന്ത്രത്തില്‍ പോലും കൈകടത്തുന്ന നിലയിലേയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായവും മാറിയെന്നതാണ് ഏറ്റവും ദുഖകരം.

 

Pho­to Cour­tesy: Scroll.in