ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിനായി കാസര്‍കോട് എത്തിയപ്പോള്‍ ആണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്നത് ഉറവിടമില്ലാത്ത വാര്‍ത്തയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നേമത്ത് മത്സരിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രാപ്തനാണ്. ഇക്കാര്യം നേരത്തേ പാര്‍ട്ടിക്ക് പുറത്ത് ചര്ച്ചയായിട്ടുണ്ടെന്നുമാണ് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.തുടര്‍ന്നാണിപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
ENGLISH SUMMARY: oomen chandy’s nemam seat controversy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.