20 June 2024, Thursday

Related news

June 12, 2024
June 8, 2024
June 8, 2024
June 8, 2024
June 6, 2024
June 4, 2024
May 27, 2024
May 14, 2024
May 7, 2024
May 3, 2024

രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

Janayugom Webdesk
September 2, 2021 3:07 pm

രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് നേതാക്കള്‍ വിട്ടുനിന്നത്. ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇരുവരും എത്തിയില്ല.രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ വ്യക്തമാക്കി. കെ സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read : അങ്കത്തുടർച്ച പോഷക സംഘടനകളിലേക്ക്

 

കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരന്‍ ആണെന്നായിരുന്നു വി ഡി സതീശന്‍ വേദിയില്‍ പറഞ്ഞത്. ഇത് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള മുന്നറിയിപ്പായിട്ടാണ് കാണേണ്ടത്. സുധാകരന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്ന് കെ സി വേണുഗോപാലും വ്യക്തമാക്കി. പരസ്യമായി അഭിപ്രായം പറയുന്നവര്‍ സ്വയം നിയന്ത്രിക്കണം. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവണം. ഭിന്നതകള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കെപിസിസി പുന:സംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് കണ്ണൂരില്‍ തുടക്കമാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി സിദ്ധിഖ്, പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തും.

Also Read : തിരുവഞ്ചൂരിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് വക്താവായി വന്നതെങ്ങനെ; ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 

ഡിസിസി പുനഃസംഘടനക്കായി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇവര്‍ക്ക് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി കെപിസിസി പ്രസിഡന്റിന് സമര്‍പ്പിക്കാം. ഇതിന് ശേഷം പ്രസിഡന്റാണ് അന്തിമ തീരുമാനമെടുക്കുക.പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് നേരത്തെ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടത്.

Eng­lish sum­ma­ry; Oom­men Chandy and Ramesh Chen­nitha­la left the event attend­ed by Rahul Gandhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.