യുഡിഎഫില്‍ ചേക്കേറാനുളള ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജിന്റെ താല്പര്യത്തിന് വിലങ്ങുതടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്‍കൈഎടുത്തു തൂപീകരിച്ച പത്തംഗ സമിതിയുടെ ചെയര്മാന് ഉമ്മന്‍ചാണ്ടി ആയതോടു കൂടി പി.സിയുടെ യുഡിഎഫ് മോഹത്തിന്റെ ചിറകരിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നേതൃത്വം നല്കുന്ന ഐവിഭാഗത്തിനുമാണ് ജോര്‍ജിന്റെ ജനപക്ഷത്തിനെ മുന്നണിയില്‍ എടുക്കാന്‍ കൂടുതല്‍ താല്പര്യം.
തദ്ദേശസ്വയംഭരണ തെരഞഞെടുപ്പില്‍ യുഡിഎഫിനുണ്ടായ ദയനീയ പരാജയത്തെതുടര്‍ന്ന് ജോര്‍ജിനെ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും, മുസ്ലീം ലീഗും പി.ജെ ജോസഫും ഒരേ സ്വരത്തില്‍ എതിര്‍ത്തതിനാല്‍ യുഡിഎഫ് വാതില്‍ ജോര്‍ജിന് മുന്നില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. നിരന്തരമായി മുസ്സീം മത വിശ്വാസികളെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്ഥാവനകള്‍ ഇറക്കുകയും, അഭിപ്രായം പറയുകയും ചെയ്യുന്ന ജോര്‍ജിനെതിരെ ഈരാറ്റുപേട്ട അടക്കമുള്ള പൂഞ്ഞാര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ എതിര്‍പ്പ് ശക്തമാണ്. കോട്ടയത്തെ ലീഗ് നേതാക്കള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് തുറന്നു പറഞ്ഞു.
ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുത്താല്‍ തങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളും, വിവിധ മണ്ഡലം ഭാരവാഹികളും പറഞ്ഞു കഴിഞ്ഞു. യുഡിഎഫില്‍ വന്നാല്‍ പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി എന്നീ മൂന്നു സീറ്റുകളാണ് ചോദിക്കുന്നത് ജോര്‍ജ് ചോദിക്കുന്നത്. പൂഞ്ഞാറില്‍ മകന് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഷോണ്‍ ജോര്ജിനെമത്സരിപ്പിച്ചിട്ട് പാലയിലോ, കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കാനുള്ള തത്രപ്പാടിലാണ് ജോര്‍ജ്.
എല്‍ഡിഎഫിലും, പിന്നെ യുഡിഎഫിലും, പിന്നെ എന്‍ഡിഎയിലും മാറി,മാറി നടക്കുന്ന ആളിനെ ഒരു കാരണവശാലും മുന്നണിയില്‍ എടുക്കരുതെന്നാണ് യുഡിഎഫ് അണികളുടെ വികാരം. അവര്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പ്രമേയവും പാസാക്കി. ജോര്‍ജിന് വേണമെങ്കില്‍ പാലായില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം . അല്ലാതെ ജനപക്ഷത്തെ മുന്നണിയില്‍ ഘടകകക്ഷിയായി വേണ്ടെന്നനിലപാടിലാണ് ജോര്‍ജിന്റെ പഴയ നേതാവ് കൂടിയായ പി ജെ ജോസഫ്. പി.ജെ ജോസഫിനൊപ്പം എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന ജോര്‍ജ്ജ് അതില്‍ നിന്നും പിരഞ്ഞാണ് കേരള കോണ്‍ഗ്രസ് (സെക്കുലര്‍) രൂപീകരിച്ചത്.
അതിനാല്‍ ജോര്‍ജിനെ ഒരു കാരണവശാലും മുന്നണിയില്‍ വേണ്ടെന്നനിലപാടിലാണ് ജോസഫ് വിഭാഗംത്തിനുമുള്ളത്. പത്തനംതിട്ട എംപി ആന്റോആന്റണി പോലെയുള്ള എ ഭാഗത്തിലെ ഭുരിപക്ഷം നേതാക്കള്‍ക്കും ഒരു കാരണവശാലും ജോര്‍ജിനെ അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ മനസും അവവരോടൊപ്പമാണ്.
ENGLISH SUMMARY: Oommen Chandy League Joseph PC George’s UDF entry closes
YOU MAY ALSO LIKE THIS VIDEO