Web Desk

January 31, 2021, 2:39 pm

തിരുവനന്തപുരം ജില്ലിയിലെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ; എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനേയും സംശയിക്കുന്നു

Janayugom Online

പുതുപ്പള്ളിയിൽനിന്നു മാറി ഉമ്മൻചാണ്ടി നേമത്ത്‌ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയ്‌ക്കു പിന്നാലെ കെപിസിസി അധ്യക്ഷനും എ, ഐ ഗ്രൂപ്പുകളും അതേറ്റെടുത്ത്‌ ചർച്ചയാക്കിയതിലൂടെ കോൺഗ്രസിലെ നേതൃപോര്‌ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഐ ഗ്രൂപ്പാണ് ഇതിനുപിന്നിലെന്നു എ വിഭാഗം ആരോപിക്കുന്നു.ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറി തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നല്ലതാണെന്നു ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഐ ഗ്രൂപ്പ് നേതാവും കെപിസിസി വൈസ് പ്രസിഡന്‍റുമായ ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടതും എഗ്രൂപ്പ് വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു.ഐഗ്രൂപ്പ് ഒരുക്കിയ വാര്‍ത്ത കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയും ഏറ്റെടുത്തതോടെ പോര് മറ്റൊരു തരത്തിലെത്തിയിരിക്കുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി തൃശൂര്‍, കോട്ടയം മണ്ഡലങ്ങളില്‍ ഏതെങ്കിലും മത്സരിപ്പിക്കാനും നാടുകടത്താനും നടത്തിയ നീക്കം പാളിയതാണ്‌. അതിനു പിന്നിലും ഐ ഗ്രൂപ്പായിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോഴത്തെ മണ്ഡലമാറ്റ പരീക്ഷണവാദത്തിലെ കരുനീക്കമെന്നും വിലയിരുത്തുന്നു. ഉമ്മൻചാണ്ടിക്കൊപ്പം എ ഗ്രൂപ്പ്‌ നേതൃത്വത്തെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു‌.

തെരഞ്ഞെടുപ്പ്‌ മുറുകുമ്പോൾ കോൺഗ്രസ്‌ ഗ്രൂപ്പുപോരും അടിതടയും അതിരൂക്ഷമാകുമെന്ന സൂചനയാണ്‌ ഇത്‌ നൽകുന്നത്‌.ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിലല്ല, അതിന്റെ ബുദ്ധികേന്ദ്രത്തെക്കുറിച്ചാണ്‌ പലരും നെറ്റി ചുളിക്കുന്നത്‌. മുല്ലപ്പള്ളി രാമചന്ദ്രന്റെ തികച്ചും നിഷ്‌കളങ്കമായ നിർദേശമെന്ന് അവഗണിക്കാൻ എ ഗ്രൂപ്പ്‌ ഒരുക്കമല്ല. പുതുപ്പള്ളി വിടില്ലെന്ന്‌ ഉമ്മൻചാണ്ടി ആണയിട്ടിട്ടും നേമത്ത്‌ വെല്ലുവിളി ഏറ്റെടുക്കണമെന്ന്‌ മുല്ലപ്പള്ളി ആവർത്തിച്ചതിൽ ദുരൂഹതയുണ്ടെന്നാണ്‌ എ ഗ്രൂപ്പ്‌ നേതാക്കൾ പറയുന്നത്‌.തെരഞ്ഞെടുപ്പ്‌ മേൽനോട്ടസമിതി അധ്യക്ഷനായി ഉമ്മൻചാണ്ടി എത്തിയതിൽ രമേശ്‌ ചെന്നിത്തലയും ഐ ഗ്രൂപ്പും ഇപ്പോഴും അതൃപ്‌തിയിലാണ്‌. ചെന്നിത്തല പരസ്യമായി എതിര്‍ത്തില്ലെങ്കിലും ഐഗ്രൂപ്പിലെ തന്നെ ഐഎന്‍ടിയുസി പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരന്‍ രംഗതത്തു വന്നിരുന്നു. ഇതു മനസ്സിലാക്കിയാണ്‌ എ ഗ്രൂപ്പ്‌ നീങ്ങുന്നതെങ്കിലും പുതിയ വിവാദത്തിന്‌ തിരികൊളുത്തി മുല്ലപ്പള്ളിയും രംഗത്തിറങ്ങിയതാണ്‌ അവരെ അമ്പരപ്പിച്ചത്‌. മുല്ലപ്പള്ളിയെ ഉന്തിവിട്ടതിനു പിന്നിൽ ഐ ഗ്രൂപ്പിനു പുറമെ ഹൈക്കമാൻഡിന്റെ കരങ്ങളും പതിയിരിക്കുന്നുവെന്നാണ്‌ എ ഗ്രൂപ്പിന്റെ സംശയം. ഉമ്മൻചാണ്ടിവിരുദ്ധ നീക്കത്തിന്‌ ഹൈക്കമാൻഡിലെ ചില ഉന്നതരും കൈകോർത്തതായി അവർ കരുതുന്നു. തദ്ദേശ തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ്‌ വിളിപ്പിച്ച ചർച്ചകളിലാണ്‌ ഉമ്മൻചാണ്ടിയുടെ മണ്ഡലമാറ്റ നിർദേശം ആദ്യം ഉയർന്നത്‌.നിലവിലുള്ള എംഎൽഎമാരിൽ ചിലരെ മാറ്റിയാലോയെന്ന്‌ ഡൽഹി ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ആരാഞ്ഞിരുന്നു. പ്രമുഖനായ ഒരാളെ മാറ്റി പരീക്ഷിച്ചാൽ നന്നായിരിക്കുമെന്ന്‌ ഇതിനോട്‌ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു‌. രമേശ്‌ ചെന്നിത്തലയെ ഹരിപ്പാട്ടുനിന്നു മാറ്റി വട്ടിയൂർക്കാവിലോ, അരുവിക്കരയിലോ ഇറക്കാമെന്ന്‌ മുല്ലപ്പള്ളി മനസ്സ്‌ തുറന്നു.

ചെന്നിത്തല പ്രതികരിക്കാതിരുന്നതോടെ ചർച്ച നീണ്ടില്ല. തുടർന്നാണ്‌ ഉമ്മൻചാണ്ടി നേമത്ത്‌ മത്സരിച്ചാലോ എന്ന നിർദേശം മുന്നോട്ടുവച്ചത്‌.മറ്റ്‌ നേതാക്കൾ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാതിരുന്നതോടെ ഉമ്മൻചാണ്ടിയുടെ തീരുമാനമാണ്‌ പ്രധാനമെന്നു പറഞ്ഞ്‌ ചർച്ച അവസാനിപ്പിച്ചു. മുല്ലപ്പള്ളിയുടെ ആ നിർദേശത്തോട്‌ മണ്ഡലമാറ്റ വിവാദം ചേർത്തു വായിക്കുകയാണ്‌ ഉമ്മൻചാണ്ടി അനുകൂലികൾ. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെമകന്‍ ചാണ്ടി ഉമ്മന്‍മത്സരിക്കട്ടെയെന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ പ്രദേശത്തെ പല പ്രവര്‍ത്തകര്‍ക്ക് ഇതു ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത സാഹചര്യമാണ്, കൂടാതെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടയത്തും,ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും യുഡിഎഫും ‚കോണ്‍ഗ്രസും വന്‍ പരാജയമാണ് നേരിടേണ്ടിവന്നത്. കോട്ടയം ജില്ലയിലെ കോട്ടയം,പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളില്‍ എ ഗ്രൂപ്പ് പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥികളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടി, കെ സി ജോസഫ് എന്നിവര്‍ മത്സരിപ്പിക്കാന്‍ എ ഗ്രൂപ്പ് രംഗത്തുണ്ട്.
eng­lish sum­ma­ry ;Oom­men Chandy’s can­di­da­ture for Thiru­vanan­tha­pu­ram dis­trict; Group A also sus­pects the High Command
you may also like this video;