September 28, 2022 Wednesday

Related news

September 19, 2022
May 19, 2022
May 19, 2022
January 22, 2021
October 14, 2020
October 13, 2020
October 2, 2020
September 18, 2020
September 16, 2020
September 3, 2020

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

Janayugom Webdesk
തിരുവനന്തപുരം
September 3, 2020 6:54 pm

കേരളീയ നവോധാനത്തിന്റെ കെടാവിളക്കായ ശ്രീനാരായണ ഗുരുവിന്റെ നാമത്തില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വകലാശാല തുടങ്ങുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ഗാന്ധി ജയന്തി ദിനമായ ഓക്ടോബര്‍ രണ്ടിന് നിലവില്‍ വരുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തോഴിലാളി കേന്ദ്രവുമായ കൊല്ലമാണ് സര്‍വകലാശാല ആസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ നാല് സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസം സംയോജിപ്പിച്ചാണ് ഈ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുക. ഇവിടെ ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കാതെ ഇടക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതു വരെയുള്ള പഠനം കണക്കിലെടുത്ത് ഡിപ്ലോമ സര്‍ട്ടിഫിക്കേറ്റ് നല്‍കും.

അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ മറ്റൊരു പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എയ്ഡഡ് ലാബുകളും അടിസ്ഥാന സൗകര്യങ്ങളും പുതിയ സര്‍വകലാശാലയ്ക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്‌സുകള്‍ക്ക് പുറമെ നൈപുണ്യ കോഴ്‌സുകളും ഓപ്പണ്‍ സര്‍വകലാശാലകള്‍ നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവല്‍കരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് തുകടക്കമാകുന്നതെന്ന അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:Open Uni­ver­si­ty in the State named after Sree Narayana Guru
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.