8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 27, 2024
November 15, 2024
November 11, 2024
November 5, 2024
September 24, 2024
September 12, 2024
August 29, 2024
June 20, 2024
April 21, 2024

‘ഓപ്പൺഎയർ’ മ്യൂസിക് ഫെസ്റ്റിവൽ കൊച്ചിയിൽ

Janayugom Webdesk
കൊച്ചി
November 5, 2024 7:48 pm

ബീറ്റ് സംഗീതപ്രേമികൾക്ക് ആവേശം പകരാൻ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കുമായി ‘ഓപ്പൺഎയർ’ മ്യൂസിക് ഫെസ്റ്റിവൽ 15,16 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും. ജർമ്മനി, ബ്രസീൽ, ഉക്രെയിൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒലിവർ ഹണ്ട്മാൻ, മഗ്ദെലന, മാഷ വിൻസെന്റ്, ഒലി ക്ലാർസ്, സിൽവർഫോക്സ് തുടങ്ങിയവർക്കൊപ്പം ബുൾസ് ഐ, സീക്വൽ, ഡിജെ ശേഖർ, അഖിൽ ആന്റണി, പൾസ് മോഡുലേറ്റർ, ബീറ്റ് ഇൻസ്പെക്ടർ തുടങ്ങി കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ബീറ്റ് സംഗീതവിദഗ്ധർ പരിപാടിയിൽ മാറ്റുരയ്ക്കും. 

യുവജനങ്ങളായ വിദേശികളെ കേരളത്തിലേക്ക് ആകർഷിച്ച് ടൂറിസം മേഖലയ്ക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺഎയർ സംഗീതനിശ സംഘടിപ്പിക്കുന്നത്. സ്വിഗ്ഗിയുമായി ചേർന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഭക്ഷണസ്റ്റാളുകളും, വിവിധ എക്സിബിഷനുകളും ഒരുക്കും. കേരളത്തിനകത്തും പുറത്തു നിന്നുമായെത്തുന്ന 5000 ഓളം പേർക്ക് സംഗീതനിശയിൽ പങ്കെടുക്കാം. പാക്സ് ഈവന്റ്സാണ് സംഘാടകർ. ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.