കൊച്ചിയില്‍ ആദ്യ സെന്റര്‍ തുറന്ന് ദക്ഷിണേന്ത്യയില്‍ വന്‍വികസനത്തിന് ഇന്‍ക്യുസ്പേസ്

കൊച്ചിയിലെ ഒബ്രോണ് മാളില്‍ ഇന്‍ക്യുസ്പേസിന്റെ സംസ്ഥാനത്തെ ആദ്യ കോവര്‍ക്കിംഗ് സെന്റര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഒബ്രോണ് മാള്‍ ചെയര്മാന് എം എ മുഹമ്മദ്, സിഎ ഇന്‍സ്റ്റിറ്റ്യൂട്ട് ദക്ഷിണേന്ത്യ റീജിയണല്‍ കൗണ്‍സില്‍ ചെയര്മാന് ജോമോന് കെജോര്‍ജ്, ഇന്‍ക്യുസ്പേസിന്റെ സ്ഥാപകനും സിഒയുമായ സഞ്ജയ് ചൗധരി, സ്ട്രാറ്റജിക് ഡയറക്ടര്‍ മാത്യു ആന്‍ഡ്രൂസ്, ഹെഡ് ന്യൂമാര്‍ക്കറ്റ് ഇന്ത്യ ആന്‍ഡ് മിഡ്ല്‍ ഈസ്റ്റ് അബ്ജോ ജോയ്, റീജിയണല്‍ ഹെഡ് അക്വസിഷന്‍ സിജോ ജോസ്, റീജിയണല്‍ ഹെഡ് ന്യൂ ബിസിനസ് ജെയിംസ് തോമസ് എന്നിവര്‍ സമീപം.
കൊച്ചി:കൊച്ചിയിൽ ഓഫീസ് ആവശ്യമുണ്ടോ 10 പേർക്കാണെങ്കിലും, ഒരാൾക്കാണെങ്കിലും സൗകര്യങ്ങൾ നല്കാൻ തയ്യാറായി പ്രീമിയം കോവര്‍ക്കിംഗ് ബ്രാന്‍ഡായ ഇന്‍ക്യുസ്പേസ് കൊച്ചിയിലെ ആദ്യസെന്റര്‍ ഒബ്രോണ് മാളില്‍ തുറന്നു. ഇതിനൊപ്പം ഹൈദ്രാബാദിലെ ഫെയര്‍ഫീല്‍ഡ് ബൈ മാരിയറ്റുമായും കരാറിലൊപ്പിട്ട ഇന്‍ക്യുസ്പേസില്‍ ഇതോടെ വന്‍വികസനപദ്ധതിക്കാണ് ദക്ഷിണേന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ മികച്ച സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് ഇന്‍ക്യുസ്പേസ് ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേയ്ക്ക് സാന്നിധ്യം വ്യാപിപ്പിക്കുന്നത്. 20,000 ച അടി വിസ്തൃതിയില്‍ ഒബ്രോണ് മാളില്‍ തുറന്ന പുതിയ സെന്ററില്‍ 500-ലേറെ സീറ്റുകള്‍ക്കൊപ്പം ക്യുബിക്കിളുകളും മീറ്റിംഗ് റൂമുകളുമുണ്ട്.
കേരളത്തില്‍ മൊത്തം 60,000 ച അടി വിസ്തൃതിയുള്ള സൗകര്യങ്ങള്‍ക്കാണ് കമ്പനി കരാറൊപ്പിട്ടു കഴിഞ്ഞിരിക്കുന്നത്. ഒബ്രോണ് മാളിലും സീപോര്‍ട്-എയര്‍പോര്‍ട്ട് റോഡിലുമായി കൊച്ചിയില്‍ 40,000 ച അടിയും തിരുവനന്തപുരത്തെ 20,000 ച അടിയും ഉള്‍പ്പെടെയാണിത്. കൊച്ചിയിലെ രണ്ടാമത്തെ സെന്ററിന്റേയും തിരുവനന്തപുരത്തെ ആദ്യ സെന്ററിന്റേയും നിര്‍മാണജോലികള്‍ പുരോഗമിക്കുന്നു. ഇവ ജനുവരി 2020-ഓടെ തുറക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്ഥാപനമാവുകയാണ് ഇന്‍ക്യുസ്പേസ്.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന തദ്ദേശീയ കോവര്‍ക്കിംഗ് ബ്രാന്‍ഡുകളിലൊന്നാണ് ഇന്‍ക്യുസ്പേസ്. മൂന്നു വര്‍ഷം കൊണ്ട് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നതുള്‍പ്പെടെ മൊത്തം 3 ലക്ഷത്തിലേറെ ച അടി വിസ്തൃതി വരുന്ന 14 സെന്ററുകളാണ് കമ്പനിക്കുള്ളത്. നിലവില്‍ 2500-ലേറെ അംഗങ്ങളുള്ള ഇന്‍ക്യുസ്പേസിന്റെ ഇടപാടുകാരില്‍ ഫോണ്‍പേ, ഫ്ളിപ്കാര്‍ട്, ബൈജൂസ്, എന്ബിഎച്ച്സി തുടങ്ങിയ വന്‍കിട ബ്രാന്ഡുകളുള്പ്പെടുന്നു. രാജ്യത്തെ ഒന്നും രണ്ടും മൂന്നും നിരകളില്‍പ്പെടുന്ന എല്ലാ നഗരങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നൂതനാശയങ്ങളുമായി വരുന്ന സംരംഭകര്‍ക്ക് ലോകോത്തര നിലവാരമുള്ള വര്‍ക്കിംഗ് സ്പേസ് ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022-ഓടെ 50 ലക്ഷം ച അടിയിലേയ്ക്ക് പ്രവര്‍ത്തനം വികസിപ്പിച്ച് 1 ലക്ഷം ഡെസ്ക്കുകള്‍ സജ്ജമാക്കുകയെന്ന വമ്പന്‍ പരിപാടിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്.
കൊച്ചിക്കു പുറമെ ഡെല്‍ഹിയിലും ലക്നോയിലും കമ്പനി ഈയിടെ രണ്ട് പുതിയ സെന്ററുകള്‍ തുറന്നിരുന്നു. സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്കുമായി (സിഡ്ബി) സഹകരിച്ചാണ് രാജ്യത്തിന്റെ തലസ്ഥാന നഗരയില്‍ വര്‍ക്ക്സ്പേസ് എന്ന കോവര്‍ക്കിംഗ് സെന്ററിന് തുടക്കമിട്ടത്. എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) സംരംഭങ്ങളെ ലക്ഷ്യമിട്ടാണ് ഡെല്‍ഹിയിലെ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ലക്നോയിലെ ഗോമതി നഗറില്‍ തുടങ്ങിയ സെന്ററാകട്ടെ 35,000 ച അടി വിസ്തൃതിയോടെ അവിടുത്തെ ഏറ്റവും വലിയ കോവര്‍ക്കിംഗ് സ്പേസ് ആയി