11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 5, 2024
September 3, 2024
August 31, 2024
August 24, 2024
August 24, 2024
August 22, 2024
August 21, 2024
August 20, 2024
August 16, 2024

സഞ്ജുവിന് വാതില്‍ തുറക്കുന്നു? ഇന്ത്യന്‍ ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറാകാന്‍ സാധ്യത

Janayugom Webdesk
മുംബൈ
September 5, 2024 9:37 am

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായെ­ത്താന്‍ സാധ്യത. ടെസ്റ്റ് മത്സരങ്ങളെ തുടര്‍ന്ന് റിഷഭ് പന്തിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിച്ചേക്കും. ഇതോടെ പന്തിന് പകരം സഞ്ജുവെത്തും. ഗില്ലിന് പകരം യശസ്വി ജയ്സ്വാളും റുതുരാജ് ഗെ­യ്ക്‌‍വാദുമായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഓപ്പണർമാർ. ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനാലാണ് മുന്നൊരുക്കം. 

ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടണ്‍ സുന്ദർ എന്നിവരും ടി20 ടീമിൽ കളിച്ചേക്കും. അതേസമയം അക്ഷർ പട്ടേലിന് വിശ്രമം അനുവദിക്കും. സിംബാബ്‌വെയ്ക്കെതിരെ അരങ്ങേറ്റ മ­ത്സരത്തില്‍ തിള­ങ്ങി­യ യുവതാരം അഭിഷേക് ശര്‍മ്മയും ടി20 ടീമിലേക്ക് മടങ്ങിയെത്തിയേക്കും. സൂര്യ­കുമാര്‍ യാദവ് ക്യാപ്­റ്റ­നാ­യി മടങ്ങിയെത്തും. ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കയ്യി­ല്‍ പരിക്കേറ്റ സൂര്യ ദുലീപ് ട്രോഫി ആ­ദ്യ റൗണ്ട് മത്സര­ങ്ങളില്‍ നിന്ന് പിന്മാറി­യിരുന്നു. ബംഗ്ലാ­ദേ­ശിനെ­തിരെ താരം പൂര്‍ണ കായിക­ക്ഷമ­തയോടെ തിരിച്ചെത്തും. 

മൂന്ന് മത്സര­ങ്ങ­ള­­ട­ങ്ങിയ ടി20 പര­മ്പര ഒക്ടോബര്‍ ആറിന് തുടങ്ങും. ന്യൂസി­ലന്‍­ഡിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കും.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: റുതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) റിങ്കു സിങ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്.

TOP NEWS

September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.