‘ഓപ്പറേഷൻ ബിഗ് ഡാഡി’ കുറ്റപത്രം സമർപ്പിച്ചു: രശ്മിനായരടക്കം 13 പ്രതികൾ

Web Desk
Posted on December 23, 2019, 7:13 pm

തിരുവനന്തപുരം: കൊച്ചി ഓൺലൈൻ പെൺവാണിഭ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ചുംബന സമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭങ്ങളെക്കുറിച്ച് നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. 2015ലാണ് കേസിൽ കേസിനെ തുടർന്ന് നെടുമ്പാശേരിയിൽ വെച്ച് രശ്മിയും രാഹുലും അറസ്റ്റിലാകുന്നത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്.

you may also like this video