ബംഗ്ലാദേശിലെ സുരക്ഷാ സേന രാജ്യവ്യാപകമായി നത്തിയ ഡെവിൾ ഹണ്ട് ഓപ്പറേഷനിൽ 1,308 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള അക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി ആരംഭിച്ചതാണ് “ഓപ്പറേഷൻ ഡെവിൾ ഹണ്ട്”. കഴിഞ്ഞയാഴ്ച ഗാസിപൂരിൽ മുൻ അവാമി ലീഗ് മന്ത്രിയുടെ വീട്ടിൽ നടന്ന ആക്രമണത്തിൽ വിദ്യാർത്ഥി പ്രവർത്തകർക്ക് പരിക്കേറ്റതിനെത്തുടർന്നായിരുന്നു ഈ നീക്കം. ശനിയാഴ്ച നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്.
സൈന്യവും പൊലീസും പ്രത്യേക യൂണിറ്റുകളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനിൽ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞത് 274 പേരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 1,034 പേരെയും അറസ്റ്റ് ചെയ്തു. പ്രത്യേക ഓപ്പറേഷനിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും അവാമി ലീഗിലെയും അനുബന്ധ സംഘടനകളിലെയും അംഗങ്ങളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.