Web Desk

തിരുവനന്തപുരം

October 05, 2020, 9:59 pm

ഓപ്പറേഷൻ പി ഹണ്ട്: 41 പേർ അറസ്റ്റിൽ

Janayugom Online

കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിനു വേണ്ടി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിൽ 41 പേര്‍ അറസ്റ്റിലായി.

അറസ്റ്റ് ചെയ്തതിൽ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉൾപ്പെടുന്നു. സംസ്ഥാന വ്യാപകമായി 227 കേസുകൾ രജിസ്റ്റർ ചെയ്തു. റെയ്ഡിന്റെ ഭാ​ഗമായി മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയുൾപ്പെടെ 285 ഉപകരണങ്ങൾ പിടിച്ചെടുത്തു. ഗ്രാഫിക്, നിയമവിരുദ്ധ വീഡിയോകളും ചിത്രങ്ങളും, ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നിരവധി വീഡിയോകൾ / ചിത്രങ്ങളും കണ്ടെടുത്തു. ലോക്ഡൗൺ കാലത്തെ ഡിജിറ്റൽ ഉപയോഗത്തിലുണ്ടായ വർധനവ് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിലും വൻ വർധനവാണുണ്ടാക്കിയത്. നെറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ തേടുന്നവർ, ഡാർക്ക്നെറ്റ് എന്നിവ കേരളത്തിൽ നിന്ന് ഇപ്പോഴും ഓൺലൈനിൽ സജീവമാണ്. വാട്സ്ആപ്പിലും ടെലഗ്രാമിലും പ്രവർത്തിക്കുന്ന അശ്ലീല ഗ്രൂപ്പുകളുടെ എണ്ണവും ഇക്കാലയളവിൽ ഗണ്യമായി വർധിച്ചുണ്ട്. ഇരയുടെ വെബ്ക്യാമുകൾ സജീവമാക്കുന്നതിനും കുട്ടികളുടെ വിവരങ്ങൾ മോഷ്ടിക്കുന്നതിനും മാൽവെയറുകൾ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അശ്ലീല ചിത്രങ്ങൾ, വീടിനുള്ളിലെ വീഡിയോകൾ, ഫ്ലാറ്റുകളിൽ നിന്നും തുടങ്ങിയവ സമീപകാലത്ത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇതിൽ മിക്ക ചിത്രങ്ങളും കേരളത്തിൽ നിന്നാണെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ഇന്റർനെറ്റിൽ നിന്ന് സിഎസ്എം മെറ്റീരിയൽ ഡൗൺലോഡ് / അപ്‌ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാൻ ഹൈടെക് മോഡിലേക്ക് പോകാൻ കേരള പൊലീസിന്റെ സിസിഎസ്ഇ സെല്ലിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിട്ടുണ്ട്. ടെലഗ്രാം / വാട്സ്ആപ്പിൽ പ്രവർത്തിക്കുന്ന നിരവധി ഗ്രൂപ്പുകളായ ചക്ക, ബിഗ്മെലോൺ, ഉപ്പും മുളകം, ഗോൾഡ് ഗാർഡൻ, ദേവത, ഇൻസെസ്റ്റ് ലവേഴ്സ്, അമ്മായി, അയൽക്കാരി, പൂതുമ്പികൾ, റോള്‍പ്ലേ സുഖവാസം, കൊറോണ തുടങ്ങിയവയിൽ 400-ഓളം അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട് . ഈ രഹസ്യ ഡ്രൈവിന്റെ ഭാഗമായി 326-ഓളം സ്ഥലങ്ങൾ സംസ്ഥാനത്തുടനീളം കണ്ടെത്തിയാണ് റെയ്ഡ് നടത്തിയത്. എഡിജിപിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമാണ് റെയ്ഡുകൾ ഏകോപിപ്പിച്ചത്.

you may also like this video