സംസ്ഥാനത്ത് നിരവധി സൈബർ കുറ്റകൃത്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിനെ ചെറുക്കാൻ സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണ് ഓപ്പറേഷൻ പി-ഹണ്ട്. കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികൾക്ക് പിടിക്കാൻ വിരിച്ച വലയാണ് ഓപ്പറേഷൻ പി ഹണ്ട്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട്ട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ അത് സൈബർ ഇടത്തിൽ പ്രചരിപ്പിക്കുന്നവർക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. ഇത് എങ്ങനെയെന്നോ? സംസ്ഥാന പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് കയ്യോടെ പിടികൂടുന്ന തരത്തിലാണ് ഇതിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.
ഈ പുതിയ ദൗത്യത്തിലൂടെ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരെ സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 41 പേരാണ് അറസ്റ്റിലായത്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
കണ്ടുപിടിക്കാതിരിക്കാൻ പല ഗ്രൂപ്പുകളുടെയും പേര് ഇടയ്ക്കിടെ മാറ്റുന്നതായും പൊലീസ് കണ്ടെത്തി. ടെലഗ്രാമിലെ ‘സ്വർഗത്തിലെ മാലാഖമാർ’ പോലുള്ള ഗ്രൂപ്പുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകളാണ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ പുതിയ ഘട്ടത്തിൽ കുട്ടികളുടെ അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ട് 227 കേസുകളാണ് പൊലീസ് റജിസ്ട്രർ ചെയ്തിരിക്കുന്നത്. പാലക്കാടാണ് കൂടുതൽ പേർ അറസ്റ്റിലായത്– ഒമ്പത്.
കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ് 44.സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 326 ഓളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഫോണുകൾ, മോഡം, ഹാർഡ് ഡിസ്ക്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ തുടങ്ങി 285 ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
English summary; operation p hunt kerala cyber cri mes
You may also like this video;