Web Desk

തിരുവനന്തപുരം

August 02, 2021, 5:21 pm

ഇനി ബൈക്കില്‍ കളി പറ്റില്ല; ‘ഓപ്പറേഷൻ റാഷിൽ’ പിടിവീഴും

Janayugom Online

അപകടം വിതയ്ക്കുന്ന ബൈക്ക് റേസിങ്ങിന് തടയിടാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ റാഷ് എന്ന പേരിൽ സംസ്ഥാന വ്യാപക പ്രത്യേക പരിശോധന തുടങ്ങി. പിടിയിലാകുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം ലൈസൻസും റദ്ദാക്കും. ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ കൂടുതലായി നടക്കുന്ന റോഡുകളും  സ്ഥലങ്ങളും കണ്ടെത്തിയെന്ന് അഡീഷണല്‍ ട്രാൻസ്പോർട് കമ്മിഷണർ പ്രമോജ് ശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു. ചങ്ങനാശേരിയിൽ മൂന്ന് ജീവനെടുത്ത അപകടത്തിന് പിന്നാലെ ബൈക്ക് റേസിങ്ങിന്റെ അപകടങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish Sum­ma­ry: oper­a­tion Rashil by Ker­ala government

You may like this video also