നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ബുധനാഴ്ച മുതലാണ് സ്പെഷ്യല്‍ ഡ്രൈവ്. ആംബുലന്‍സുകളുടെ ദുരുപയോഗം, അനധികൃത സര്‍വീസ്, അത്യാവശ്യഘട്ടങ്ങളിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോണ്‍, സൈറണ്‍ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൈറണ്‍ , ഹോണ്‍ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.
English Summary;Operation Safety to Save Life to ensure safety
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.