അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെ മുൻഗണനാ വിഭാഗത്തിലെ അനർഹരെ കണ്ടെത്തുന്നതിന്റെയും അർഹരായിട്ടുള്ള കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ഇതിനായി ‘ഓപ്പറേഷൻ യെല്ലോ’ എന്ന പേരിൽ ഒരു പരിശോധനാ പരിപാടി സംഘടിപ്പിക്കാൻ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24x7 പ്രവർത്തിക്കുന്ന മൊബൈൽ നമ്പരിലും ടോൾഫ്രീ നമ്പരിലും (9188527301, ടോൾഫ്രീ 1967) അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുള്ള കാർഡുടമകളെപ്പറ്റി അറിയിക്കാവുന്നതാണ്. വിവരം നല്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നല്കിയിട്ടും മുൻഗണനാ വിഭാഗത്തിൽ നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
English Summary: operation yellow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.