പാലൊളിച്ചിരിയുടെ പത്തരമാറ്റ്

Web Desk
Posted on January 10, 2018, 11:40 am

ഒപ്പനക്കു എ ഗ്രേഡ് ലഭിച്ച മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ടീം 

തൃശൂര്‍. ഒപ്പനക്കു കൂടി എ ഗ്രേഡ് ലഭിച്ചതോടെ മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പങ്കെടുത്ത എല്ലാ കലാപരിപാടികള്‍ക്കും മികവിന്റെ പൊന്‍തൂവല്‍. ചവിട്ടുനാടകം,ദേശഭക്തിഗാനം,സംഘഗാനം,സംഘനൃത്തം ‚ഓട്ടന്‍തുള്ളല്‍ എന്നിവയ്‌ക്കെല്ലാം എ ഗ്രേഡ് നേടിയ സ്‌കൂളിന് കേരള നടനത്തിന് ബി ഗ്രേഡും ലഭിച്ചു.

കുട്ടികളുടെ കലാപരിശീലനത്തിന് ഏറെ ശ്രദ്ധനല്‍കുന്ന സ്‌കൂളില്‍ മല്‍സരചിലവുകള്‍ ക്രമീകരിക്കുന്നത് കുട്ടികള്‍ക്ക് ഭാരമാകാതെയാണെന്നതും ശ്രദ്ധേയം. ധനശേഷിയുള്ള കുട്ടികളും തീരെ പാവപ്പെട്ട കുട്ടികളും ഒരു പോലെ മല്‍സരിക്കുന്ന പരിപാടികള്‍ക്ക് ശേഷിയുളളകുട്ടികള്‍ പണം നല്‍കുന്നതുപോലെ മറ്റുകുട്ടികള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. ഇവര്‍ക്ക് സ്‌കൂളിലെ പ്രത്യേക ഫണ്ട് കൈത്താങ്ങാകുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജി.രാജീവ് പറഞ്ഞു. പിടിഎയുടെ സാമ്പത്തിക സഹായമാണ് കലാമികവ് നിലനിര്‍ത്താന്‍ സ്‌കൂളിന് തുണയാകുന്നത്.