നീരവ് മോഡി, വിജയ് മല്യ, അനിൽ അംബാനി എന്നിവരുടെ അമൂല്യ വസ്തുശേഖരങ്ങളുടെ ലേല നടപടികൾക്ക് തുടക്കമായി. സിബിഐ കോടതി കഴിഞ്ഞാഴ്ചയാണ് ഇവ രണ്ടാമതും ലേലത്തിന് വയ്ക്കാനുള്ള നിർദ്ദേശം നൽകിയത്. വജ്രവ്യാപാരി നീരവ് മോഡിയുടെ വിലയേറിയ വാച്ചും റോൾസ് റോയ്സുമടക്കമുള്ളവയാണ് ലേലത്തിന് വയ്ക്കുന്നത്.1000 ലക്ഷം അമേരിക്കൻ ഡോളർ കെട്ടിവയ്ക്കണമെന്ന് അടുത്തിടെ ബ്രിട്ടീഷ് കോടതി അനിൽ അംബാനിയോട് നിർദ്ദേശിച്ചിരുന്നു. ചൈനീസ് ബാങ്കുകളുടെ കടം തിരിച്ച് അടയ്ക്കാൻ വേണ്ടിയാണ് കോടതി ഈ നിർദ്ദേശം നൽകിയത്.
ഫ്രഞ്ച് ദ്വീപിലുള്ള കൊട്ടാരവും ലേലം ചെയ്യും.
ഖത്തർ നാഷണൽ ബാങ്കിന് നൽകാനുള്ള പണത്തിന് വേണ്ടിയാണ് ഇത് ലേലം ചെയ്യുക. ഇന്ത്യയിലെ ബാങ്കുകളുടെ 13000 കോടി ഡോളറിന്റെ കിട്ടാക്കടം തിരികെ പിടിക്കാനുള്ള നടപടികൾ തുടങ്ങിയതോടെയാണ് മറ്റ് രാജ്യത്തെ ബാങ്കുകളും ഇത്തരം നടപടികളിലേക്ക് തിരിഞ്ഞത്.റിലയൻസിന് ചൈനയിലെ മൂന്ന് ബാങ്കുകൾ 9250 ലക്ഷം ഡോളറിന്റെ വായ്പയാണ് നൽകിയിട്ടുള്ളത്. 2012ൽ അനിൽ അംബാനിയുടെ മാത്രം ഉറപ്പിലാണ് തങ്ങൾ വായ്പ നൽകിയതെന്ന് ചൈനീസ് ബാങ്കുകൾ പറയുന്നു. എന്നാൽ തന്റെ വ്യവസായങ്ങൾ തകര്‍ന്നതോടെ ഇത് തിരിച്ചടയ്ക്കാനാകില്ലെന്നാണ് അംബാനിയുടെ നിലപാട്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ സഹോദരൻ മുകേഷ് അംബാനിക്കും തന്നെ സഹായിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം 1000ലക്ഷം ഡോളർ തിരിച്ചടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.
Englis Summary: Opportunities to own treasures of Neerav Modi, Vijay Mallya and Anil Ambani
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.