October 6, 2022 Thursday

Related news

June 21, 2022
February 8, 2022
November 19, 2021
August 31, 2021
August 13, 2021
July 18, 2021
July 14, 2021
July 13, 2021
July 11, 2021
July 9, 2021

ലോകപ്രശ്‌സ്ത യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ സൗജന്യമായി വീട്ടിലിരുന്ന് പഠിക്കുവാന്‍ അവസരം

Janayugom Webdesk
നെടുങ്കണ്ടം
May 27, 2020 6:20 pm

ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ സൗജന്യമായി വീട്ടിലിരുന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാൻ നെടുങ്കണ്ടം എംഇഎസ് കോളജ് അവസരമൊരുക്കുന്നു. പ്രമുഖ ഓണലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ‘കോഴ്സിറ’ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ലോകോത്തര യൂണിവേഴ്സിറ്റികളായ യേൽ, മിഷിഗൺ, സ്റ്റാൻഫോർഡ്, പ്രിൻസ്റ്റൺ തുടങ്ങിയ 600 ലധികം യൂണിവേഴ്സിറ്റികൾ നൽകുന്ന 3800 അധികം കോഴ്സുകൾ ഇതിലൂടെ പഠിക്കാനാകും.

മൂന്നാഴ്ച്ച മുതൽ ആറ് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കമ്പ്യൂട്ടർ സയൻസ്, മെഡിസിൻ, സയൻസ്, എഞ്ചിനീയറിംഗ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങി എല്ലാ പഠന ശാഖകളിലേയും കോഴ്സുകൾ ലഭ്യമാണ്. വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഇതുവഴി പഠിക്കുവാൻ സാധിക്കും. ലോക് ഡൗൺ പ്രമാണിച്ച് കോഴ്സിറ വഴി പഠനം ഇപ്പോൾ സൗജന്യമാണ്.

ലോകത്തെ കോടിക്കണക്കിന് ആളുകൾ ഇപ്പോൾ കോഴ്സിറ വഴി പഠനം നടത്തി വരുന്നു.  tiny.cc/mescours­er­areg­is­tra­tion എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. അതിന് ശേഷം എം. ഇ. എസ് കോളജിൽ നിന്ന് ലഭിക്കുന്ന ഇമെയിലിൽ മുഖാന്തിരം പേജിൽ ജോയിൻ ചെയ്യണം.

മെനുവിൽ നിന്ന് ഇഷ്ടമുള്ള പഠന മേഖല തെരഞ്ഞെടുക്കാം. അതിന് ശേഷം കാണുന്ന ലിസ്റ്റിൽ നിന്ന് കോഴ്സ് തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുതോടെ തിരഞ്ഞെടുത്ത കോഴ്സിനെ സംബന്ധിക്കുന്ന സിലബസ്, കോഴ്സിന്റെ കാലവധി, പഠന രീതി എന്നിവയെല്ലാം അച്ചടി രൂപത്തിലും വിഡിയോ രൂപത്തിലും ലഭ്യമാകും. 3000 പേർക്ക് മാത്രമാണ് എംഇഎസ കോളേജ് വഴി ഈ സൗജന്യ കോഴ്സിലേയ്ക്ക് പ്രവേശനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7012872439 (അസി. പ്രെഫ. നിഷാദ്, എംഇഎസ് കോളേജ്, നെടുങ്കണ്ടം).

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.