August 15, 2022 Monday

Related news

August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022
August 10, 2022
August 10, 2022
August 10, 2022

കോണ്‍ഗ്രസിനെ ‘നന്നാക്കാന്‍’ ഹൈക്കമാന്‍ഡ്; പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലയ്ക്ക് നഷ്ടമായേക്കും

Janayugom Webdesk
തിരുവനന്തപുരം
May 3, 2021 11:24 am

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ഏറ്റ കനത്ത തോൽവിയെ തുടര്‍ന്ന് രമേശ്‌ ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് പദവിയും നഷ്ടമായേക്കും. കേരളത്തിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നത്. ഉടൻ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി തോൽവി വിശദമായി ചർച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്. ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.

തോല്‍വിക്ക് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനവും മുല്ലപ്പള്ളി രാമചന്ദ്രന് നഷ്ടമാകും. കെ സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ എത്തുമെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു

Eng­lish sum­ma­ry: oppo­si­tion leader posi­tion of Chennithala
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.