Monday
24 Jun 2019

വി വി പാറ്റ്; സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം

By: Web Desk | Monday 15 April 2019 10:05 AM IST


ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വി വി പാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണി ഒത്തുനോക്കണമെന്ന് വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷകക്ഷിനേതാക്കള്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും മാധ്യമങ്ങളെ കണ്ടത്.

ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്, ടിഡിപി, സമാജ്‌വാദി പാര്‍ട്ടി, സിപിഐ, സിപിഎം, എഎപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഈമാസം എട്ടിന് സുപ്രിംകോടതി തള്ളിയിരുന്നു. ഏപ്രില്‍ 11ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം.