Site iconSite icon Janayugom Online

എംപിമാരുടെ സസ്പെൻഷൻ; പ്രതിപക്ഷത്തെ കേന്ദ്രം ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചു

12 രാജ്യസഭാ എംപിമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചർച്ചയ്ക്കുവിളിച്ചത്. സിപിഐ, കോൺഗ്രസ്, സിപിഐ(എം), തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പാർട്ടികളെയാണ് ഇന്ന് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിലാണ് ചർച്ച.അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനത്തിലെത്തിയിട്ടില്ല. ഇന്ന് രാവിലെ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. ശീതകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇത്തരത്തിലൊരു നീക്കം. 

വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പെഗാസസ് വിഷയത്തിലെ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം 12 എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നടപടി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്നാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി വൻ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉയർന്നുവന്നത്. അതേസമയം 12 എംപിമാരുടെ സ­സ്പെ­ൻഷനെതിരെ ഒറ്റക്കെട്ടായി പോരാടുന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് അവസാന നാളിൽ ചർച്ചയ്ക്കൊരുങ്ങിയതെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. അതിന് വഴങ്ങില്ല. നാളെ 9.45 ന് ചേരുന്ന പ്രതിപക്ഷ യോഗത്തിന്റെ തീരുമാനം അനുസരിച്ചേ സിപിഐ മുന്നോട്ട് പോകൂ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
eng­lish sum­ma­ry; Oppo­si­tion par­ties have been sum­moned for ques­tion­ing on the sus­pen­sion of 12 Rajya Sab­ha MPs
you may also like this video;

Exit mobile version