14 July 2025, Monday
KSFE Galaxy Chits Banner 2

Related news

July 8, 2025
July 8, 2025
July 8, 2025
July 6, 2025
July 4, 2025
July 3, 2025
July 3, 2025
July 2, 2025
June 30, 2025
June 28, 2025

ട്രംപിന്റെ താരിഫ് നയങ്ങളോടുള്ള എതിർപ്പ്; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്

Janayugom Webdesk
വാഷിങ്ടൻ
May 29, 2025 9:54 am

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളോടുള്ള എതിർപ്പിനെ തുടർന്ന് സർക്കാർ ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് പടിയിറങ്ങി ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്. അമേരിക്കയിലെ നിയമനിർമ്മാണ നീക്കത്തിൽ താൻ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു . ട്രംപ് കൊണ്ടുവന്ന പുതിയ ബില്ലിനെ വിമർശിച്ചു കൊണ്ടാണ് മസ്ക് രം​ഗത്തെത്തിയിരിക്കുന്നത്. ബജറ്റ് കമ്മി വർദ്ധിപ്പിക്കുന്നതും ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റ് വിഭാ​ഗം ചെയ്യുന്ന പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് കുറ്റപ്പെടുത്തി.

 

ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണെന്നും പാഴ് ചെലവുകൾ കുറയ്ക്കാന്‍ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ട്രംപിന്റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ് കഴിഞ്ഞ ആഴ്ചയാണ് പ്രതിനിധി സഭ പാസാക്കിയത്. 2017 ലെ നികുതി ഇളവുകളുടെ പത്ത് വർഷത്തെ വിപുലീകരണത്തിന് പണം നൽകുക, അതിർത്തി സുരക്ഷാ ചെലവുകൾ വർദ്ധിപ്പിക്കുക, ജോലി ആവശ്യകതകൾ നടപ്പിലാക്കുക, ശുദ്ധമായ ഊർജ്ജ നികുതി ക്രെഡിറ്റുകൾ പിൻവലിക്കുക, എന്നിവയാണ് ഈ ​ബില്ലിലൂടെ ട്രംപ് ലക്ഷ്യം വെയ്ക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.