കോവിഡ് പ്രതിരോധത്തെ പ്രതിപക്ഷം അട്ടിമറിക്കുന്നു: മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on September 15, 2020, 10:42 pm

സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം ബോധപൂർവമായ നീക്കമാണ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളിൽ ജനപ്രതിനിധികളും ഉണ്ടെന്നത് നിസാരമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾ ഹൈക്കോടതി വിലക്കിയിട്ടും സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്നത് സമരാഭാസമാണ്. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്നവർ സ്വന്തം സുരക്ഷയല്ല, ഈ നാടിന്റെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ല. സമരം നടത്തുന്നതിന് സർക്കാർ എതിരല്ല. എന്നാൽ കോവിഡ് പ്രതിരോധം തകർക്കാനും അതിലൂടെ നാടിന്റെ നിയമ സമാധാനത്തിനൊപ്പം ആരോഗ്യപരമായ നിലനിൽപ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: covid updates from Kerala

You may also like this video: