മന്ത്രി കെ ടി ജലീല്‍ ബില്ല് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Web Desk
Posted on December 06, 2018, 2:52 pm

തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും താല്‍ക്കാലികമായി രൂപീകരിക്കുന്നതിനുള്ള ബില്ല് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇത് ഭരണത്തെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുന്നു. ബന്ധുനിയമന വിവാദത്തിന്റെ പേരിലാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്.