Web Desk

July 18, 2021, 12:13 pm

ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ സ്വന്തം മുഖത്ത് പരീക്ഷിച്ച്‌ മേക്കപ്പ് ആര്‍ട്ടിസ്റ്റ്; വൈറലായി ചിത്രങ്ങള്‍

Janayugom Online

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പല പരീക്ഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മേക്കോവറുകളും പുത്തന്‍ ട്രെന്‍ഡുകള്‍ കണ്ടെത്തുകയും ചെയ്യുന്നത് പലപ്പോഴും ഫാഷന്‍ രംഗത്ത് പോലും തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോളിതാ സ്വന്തം മുഖത്ത് പരീക്ഷണം നടത്തിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് താരമായി മാറിയിരിക്കുന്നത്. കാനഡ വാൻകൂവർ സ്വദേശിയാണ് മിമി ചോയയുടെ ചിത്രങ്ങളാണ് ഇന്റഗ്രാമില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒപ്റ്റിക്കൽ ഇല്ല്യൂഷനാണ് ഇവര്‍ സ്വന്തം മുഖത്ത് പരീക്ഷിച്ചിരിക്കുന്നത്. മുഖത്ത് പസ്സില്‍സ് പോലെയാണ് മൂക്കും ചുണ്ടും കാണുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ കണ്ണ് ഏതാണെന്ന് സംശയം തോന്നിപോകും വിധമാണ് ഇല്ല്യൂഷന്‍ ആര്‍ട്ട് ചെയ്തിരിക്കുന്നത്. 

കണ്ണുകളെയും തലച്ചോറിനെയും ചിത്രങ്ങളോ പ്രതിഭാസങ്ങളോ ഒക്കെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന് വിളിക്കുക. ഇത് കാഴ്ച്ചകാര്‍ക്ക മായയാണോ, യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. അവസാനമായി മിമി ഇന്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് എട്ട് മണിക്കൂറാണ്. ഒപ്പം തന്നെ വിഡിയോയും അവർ പങ്ക് വച്ചിട്ടുണ്ട്. മിമിയുടെ ആ വ്യത്യസ്ത ചിത്രങ്ങൾ ആളുകളിൽ അത്ഭുതം ഉളവാക്കുകയാണ്.

ENGLISH SUMMARY:Optical Illu­sion Test­ed on His Own Face‌ Make­up Artist; Images go viral
You may also like this video