വായിലെ കാൻസർ കൃത്യമായി കണ്ടെത്താൻ ശ്രീചിത്രയിലെ സ്റ്റാർട്ട്അപ്പ് കമ്പനി ‘ഓറൽസ്കാൻ’ ഉപകരണം വികസിപ്പിച്ചു. ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററായ ടൈമെഡിൽ പ്രവർത്തിക്കുന്ന സാസ്കാൻ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് വായിലെ കാൻസർ കണ്ടെത്തുവാനും ബയോപ്സിക്ക് ആവശ്യമായ സാമ്പിൾ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം നിശ്ചയിക്കുവാനും സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചത്. ഉപകരണം മന്ത്രി കെ കെ ശൈലജ നാളെ ഔദ്യോഗികമായി പുറത്തിറക്കും.
ഓൺലൈനായി ഓറൽസ്കാനിന്റെ വില്പനയ്ക്കും തുടക്കം കുറിക്കും. ഇന്നൊവേറ്റീവ് ഇന്ത്യയിലെ കേതൻ പർമറിന് നൽകി ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ ആദ്യവില്പന നടത്തും. പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിച്ചിരിക്കുന്ന ഓറൽസ്കാനിന്റെ വികസനത്തിന് ബിറാക് (ബിഗ് ഗ്രാന്റ്), ഡിഎസ്ടി (ഇൻവെന്റ്), കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നൽകി. ഇന്ത്യയിൽ പ്രതിവർഷം 80,000 പേർക്ക് വായിലെ കാൻസർ രോഗം ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രോഗം കണ്ടുപിടിക്കാൻ വൈകുന്നതിനാൽ മരണനിരക്ക് കൂടുതലാണ്.
പ്രാരംഭദിശയിൽ ടോർച്ച് ഉപയോഗിച്ച് വായിൽ പരിശോധന നടത്തുന്ന രീതിയാണ് രാജ്യത്ത് ഇപ്പോഴും പിന്തുടരുന്നത്. ഇത് ശരിയായ പരിശോധനാ രീതിയല്ലെന്ന് പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. നിലവിലെ രീതിയിൽ ബയോപ്സിക്ക് സാമ്പിൾ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം കണ്ടെത്താൻ പരിചയസമ്പന്നരായ ഡോക്ടർമാർ പോലും ബുദ്ധിമുട്ടുന്നുണ്ട്. കൈയിൽവച്ച് ഉപയോഗിക്കാവുന്ന ഓറൽസ്കാൻ രോഗസാധ്യത കൃത്യമായി മനസ്സിലാക്കാനും ബയോപ്സിക്ക് സാമ്പിൾ ശേഖരിക്കുന്നതിനുള്ള അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നതിനും ഡോക്ടർമാരെ സഹായിക്കും. ഓറൽസ്കാനിന്റെ വിപണിവില 5.9 ലക്ഷം രൂപയാണ്.
ENGLISH SUMMARY: oral scan developed by sree chithra
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.