പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്നു

Web Desk
Posted on January 06, 2019, 4:56 pm

ന്യൂ​ഡ​ല്‍​ഹി: തെ​ക്ക് ചൈ​നാ ക​ട​ലി​ല്‍ നിന്നും  പാ​ബു​ക് ചു​ഴ​ലി​ക്കാ​റ്റ് ആ​ന്‍​ഡ​മാ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി സൂചന. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തെ ഉ​ദ്ധ​രി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചതാണിത്.  ഇ​തേ​തു​ട​ര്‍​ന്ന് ആ​ന്‍​ഡ​മാ​നി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ണി​ക്കൂ​റി​ല്‍70–90 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​നാ​ണ് സാ​ധ്യ​തയെന്നാണ് വിവരം. ക​ട​ല്‍​ക്ഷോ​ഭം ഉണ്ടാകാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശിച്ചിട്ടുണ്ട് .