25 വരെ കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Web Desk
Posted on June 20, 2019, 10:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 25 വരെ വ്യാപകമായി കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലൊ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലൊ അലര്‍ട്ട്.
കണ്ണൂര്‍ ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് 23 വരെ തുടരും. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്ത് 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റുവീശും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപകമായി മഴ ലഭിച്ചു.

YOU MAY LIKE THIS VIDEO