October 4, 2022 Tuesday

ഓറഞ്ച് തൊലി ഇനി വെറുതെ കളയേണ്ട; ചര്‍മ്മ സംരക്ഷണത്തിന് ചില ഫേസ് പാക്ക്‌ ഇതാ..

Janayugom Webdesk
July 1, 2021 12:56 pm

നിത്യജീവിതത്തില്‍ സൗന്ദര്യസംരക്ഷണം ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെയാണ്. സൂര്യന്‌റെ ചൂടും, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ചര്‍മ്മത്തിന് ഉണ്ടാക്കുന്ന ദോഷം ചെറുതല്ല. ശരീരത്തിന് വേണ്ട ആഹാരത്തിനൊപ്പം തൊക്കിനും വേണ്ടേ കരുതല്‍. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ നിരവധി ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ചില്ലറക്കാരനല്ല. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഓറഞ്ച് സഹായിക്കും. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍. സൂര്യരശ്മികള്‍ ഏറ്റ് ഉണ്ടാകുന്ന നിറം മാറ്റം അധവ പിഗ്മന്റേഷന്‍, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ അകറ്റി ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാന്‍ ഓറഞ്ചിന്‌റെ തൊലിക്ക് ആകും. ഇത്തരത്തില്‍ ഓറഞ്ച് തൊലികൊണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന രണ്ട് ഫേസ്പാക്കുകളുണ്ട്. ഓറഞ്ച് തൊലി എപ്പോഴും ഉണക്കി പൊടിപ്പിക്കുകയാണ് വേണ്ടത്.

(1) ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് ഫേസ്പാക്കായി 20 മിനുട്ട് മുഖത്ത് ഇട്ട ശേഷം തളുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് ചര്‍മ്മത്തിന് തിളക്കവും ചര്‍മ്മ കോശങ്ങളിലെ അഴുക്കുകളും അകറ്റാന്‍ സാഹായിക്കും.

(2) ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തത് മുഖത്ത് 15 മിനുട്ട് പുരട്ടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക്ക് ആസിഡ് ചര്‍മ്മത്തിലെ അഴുക്കായ കോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. തൈയിരിലെ പ്രോട്ടീനും മിനറലുകളും, വൈറ്റമിനുകളും ചര്‍മ്മത്തെ പോഷിപ്പിക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

ENGLISH SUMMARY:Orange peel face pack is good for skin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.