സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറുദിന പദ്ധതികളുടെ ഭാഗമായി ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി. നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു സാമൂഹ്യ സുരക്ഷ‑ക്ഷേമ പെൻഷൻ വർധന. എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്ന ക്ഷേമ പെൻഷനാണ് 1400 രൂപയായിരിക്കുന്നത്. 60 ലക്ഷത്തോളം ആളുകൾക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. 1400 രൂപയിൽ കൂടുതൽ ലഭിച്ചിരുന്നവർക്ക് ഉയർന്ന നിരക്കിൽതന്നെ തുടർന്നും പെൻഷൻ നൽകും. എല്ലാ മാസവും 20നും 30നുമിടയിൽ പെൻഷൻ വിതരണം ചെയ്യും.
ENGLISH SUMMARY: Order issued for Welfare pension increase
You may also like this video