ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യുട്ടിവ് ചെയർമാനായി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് തിരുത്തേണ്ടതില്ലെന്ന് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ. ഡിസംബർ 18 ലെ ട്രൈബ്യൂണൽ വിധിയിന്മേൽ രജിസ്ട്രാർ ഓഫ് കമ്പനീസാണ് തിരുത്തൽ ഹർജി നൽകിയിരുന്നത്. കമ്പനി നിയമത്തിന് വിരുദ്ധമായാണ് സൈറസ് മിസ്ത്രിയെ പുറത്താക്കിയതെന്ന് കണ്ടെത്തിയാണ് അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നത്. ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റുന്നതിന് രജിസ്ടാർ ഓഫ് കമ്പനീസ് അനുമതി ലഭ്യമാക്കിയത് നിയമവിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പരാമർശങ്ങളും ആരോപണങ്ങളും ഉത്തരവിൽ ഉണ്ടെന്നും ഇത് തിരുത്തണമെന്നുമാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഉത്തരവിൽ ഇത്തരം ആരോപണങ്ങളോ അധിക്ഷേപകരമായ പരാമർശങ്ങളോ ഇല്ലെന്നും തിരുത്തൽ നടപടിയുടെ ആവശ്യകതയില്ലെന്നും ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.
പ്രവർത്തനം മോശമാണെന്ന് ആരോപിച്ച് 2016ലാണ് സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. 2016 ഒക്ടോബറിൽ ആയിരുന്നു പുറത്താക്കൽ. തുടർന്ന് സൈറസ് മിസ്ത്രി കമ്പനി ലോ ട്രൈബ്യൂണൽ മുംബൈ ബെഞ്ചിനെ സമീപിച്ചു. എന്നാൽ ഹർജി തള്ളി. ഇതിനെ തുടർന്നാണ് കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. വിധിക്കെതിരെ ടാറ്റ സൺസ്, രത്തൻ ടാറ്റ എന്നിവർ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിന് പുറമെ ടിസിഎസും അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
You may also like this video
English summary:Order of appointment of Cyrus Mistry order should not be amended says Tribunal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.