പോപ്പുലര്‍ ഫിനാന്‍സിന്റെ കാസര്‍കോട് ജില്ലയിലെ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവിട്ടു. ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടി താക്കോല്‍ കെെമാറാനും അടച്ചു പൂട്ടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
പോപ്പുലര്‍ ഫിനാന്‍സിന്റെ ഡയറക്ടര്‍മാരുടെയോ, പങ്കാളികളുടെയോ മാനേജര്‍മാരുടെയോ, ഏജന്റുമാരുടെയോ ഉടമസ്ഥതയിലുള്ള സ്വത്തുകളുടെ ക്രയവിക്രയം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്കി. ഫിനാന്‍സിന്റെ മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങള്‍ക്കും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്കും കളക്ടര്‍ ഉത്തരവ് നല്കി.
English summary: Order to close all institute of popular finance
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.