പതിനാറു ലക്ഷം മലയാളികളടക്കം 32 ലക്ഷം ഇന്ത്യന്‍ പ്രവാസികളുളള യുഎഇയില്‍ സ്വകാര്യ മേഖലയിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അനുമതി നല്കി. ജീവനക്കാരുടെ സേവനം താല്‍ക്കാലികമായി അവസാനിപ്പിക്കാനും അനുമതി നല്കിയ ഉത്തരവ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് കൊറോണയ്ക്കിടയിലെ വെള്ളിടിയായി. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനം ഉടമകള്‍ക്ക് ഇതനുസരിച്ച് അധികാരമുണ്ടാകും. വേണമെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അനുമതിയും നല്‍കാവുന്നതാണ്.
യുഎഇ മാനവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ ഈ ഉത്തരവിനെത്തുടര്‍ന്ന് സ്വകാര്യ മേഖല കാത്തിരുന്ന ശമ്പളം വെട്ടിക്കുറയ്ക്കലും സേവനം അവസാനിപ്പിക്കലും വഴി ലക്ഷക്കണക്കിന് പ്രവാസികളുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന ആശങ്കാജനകമായ അന്തരീക്ഷമാണുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട സ്വകാര്യ മേഖലയുടെ അതിജീവനത്തിനുവേണ്ടിയാണ് ഈ നടപടികളെന്നു മന്ത്രാലയം വ്യക്തമാക്കുന്നു.
യുഎഇ നിവാസികള്‍ക്ക് ഇപ്പോഴത്തെ ഉത്തരവ് ബാധകമല്ല. പ്രവാസി ജീവനക്കാരെ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പിരിച്ചുവിടുക. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് മറ്റ് തൊഴില്‍ ലഭിക്കാന്‍ സ്വകാര്യ സ്ഥാപന ഉടമ സഹായിക്കണം. പിരിച്ചു വിടപ്പെടുന്നവര്‍ പുതിയ ജോലി ലഭിക്കുന്നതുവരെ അവര്‍ക്കു നല്കിയ താമസസ്ഥലത്ത് തുടരാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരു മുറിയില്‍ ഇരുപതിലേറെപ്പേരാണ് അന്തിയുറങ്ങുന്നത്. അതും മേല്ക്കുമേലുള്ള ബര്ത്തുകളായി.
കൊറോണയെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ യുഎഇയിലെ നിര്‍മ്മാണ രംഗമാകെ സ്തംഭനാവസ്ഥയിലാണ്. ഈ സ്ഥിതിയില്‍ നിന്ന് എന്നു കരകയറുമെന്നു രൂപവുമില്ല. വേതനയില്ലാതെ അധിക ദിവസം പിടിച്ചു നില്‍ക്കാനുമാകാതെ വരുമ്പോള്‍ ഗത്യന്തരമില്ലാതെ ലക്ഷക്കണക്കിനു പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചൊഴുക്കു നടത്തുകയേ ഗത്യന്തരമുള്ളൂ എന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. പുതിയ ഉത്തരവിന്റെ ആഘാതം ഏറ്റവുമധികം ഏല്‍ക്കേണ്ടിവരുന്നത് മലയാളികള്ക്കായിരിക്കുമെന്നും തീര്‍ച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.