19 April 2024, Friday

തൈരിന്റെ പായ്ക്കറ്റില്‍ ദഹി എന്ന ഹിന്ദി വാക്ക്; പ്രതിഷേധം ശക്തം: നിര്‍ദേശം പിന്‍വലിച്ചു

Janayugom Webdesk
ചെന്നൈ
March 30, 2023 7:32 pm

തൈരിന്റെ പായ്ക്കറ്റില്‍ ദഹി എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ (എഫ്‌എസ്‌എസ്‌എഐ) നിര്‍ദേശത്തിനെതിരെ പ്രതിഷേധം. ഇതോടെ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം പിന്‍വലിച്ചു. തൈര് പാക്കറ്റുകളില്‍ ഇംഗ്ലീഷ് പദമായ ‘കേഡ്’ എന്നെഴുതി അതിനോടൊപ്പം പ്രദേശിക ഭാഷാ വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു.

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ‘ദഹി’ എന്ന് അച്ചടിച്ചു വന്നത് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദി ഭാഷാ പ്രയോഗത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തെെരില്‍ ഹിന്ദി ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താല്പര്യമില്ലെങ്കില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

അതിന്റെ വലിയ ഉദാഹരണമാണ്, തൈര് പാക്കറ്റില്‍ പോലും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി തമിഴ്നാട് സംസ്ഥാന ഘടകവും സര്‍ക്കുലറിനെ എതിര്‍ത്തിരുന്നു. ദഹി നഹി പോഡ എന്ന ഹാഷ് ടാഗില്‍ ഒട്ടേറെ ട്വീറ്റുകള്‍ അതോറിറ്റി നിര്‍ദേശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Order To Rename ‘Curd’ With­drawn As Move Leaves Sour Taste In Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.