ഗുണ്ട ബിനുവിനെ വെടിവെയ്ക്കാന്‍ ഉത്തരവ്

Web Desk
Posted on February 09, 2018, 2:24 pm

ചെന്നൈ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍
ഉത്തരവ്. തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. തമിഴ്‌നാട് പൊലീസാണ് ഇയാളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തമിഴ്‌നാട് പൊലീസ് ബിനുവിനും മറ്റു രണ്ടു ഗുണ്ടകള്‍ക്കും വേണ്ടി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലെ സേലം, കൃഷ്ണഗിരി, വെല്ലൂര്‍ എന്ന പ്രദേശങ്ങളിലും പൊലീസ് ഇവരെ തിരിയുന്നുണ്ട്.

പിടിയിലായ ഗുണ്ടകളെ പൊലീസ് വിവിധ കോടതികളില്‍ ഹാജരാക്കി. ഇവരില്‍ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുണ്ടകളില്‍ 71 പേര്‍ പുഴല്‍ ജയിലാണ് ഇപ്പോഴുള്ളത്. 1994 ല്‍ തമിഴ്‌നാട്ടിലെത്തിയ ബിനു 20 ലധികം ക്രമിനില്‍ കേസില്‍ പ്രതിയാണ്. എട്ട് കൊലപാതക കേസുകളാണ് ബിനുവിനെതിരെയുള്ളത്.ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെ പൊലീസ് സാഹിസകമായി പിടികൂടിയിരുന്നു. അന്ന് ബിനുവും ഇരുപതിലധികം പേരും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടാ സംഘം അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചിരുന്നു. അരിവാള്‍, കത്തി തുടങ്ങി മാരാക ആയധുങ്ങളുമായിട്ടാണ് സംഘം എത്തിയിരുന്നത്.